നിർഭയ കേസ്; പ്രായപൂർത്തിയായില്ലെന്ന പ്രതിയുടെ ഹരജിയിൽ ഇന്ന് തന്നെ വാദം

ന്യൂഡൽഹി: 'നിർഭയ' കൂട്ടബലാത്സംഗം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്തയുടെ ഹരജിയിൽ ഡൽഹി ഹൈകോടതി ഇന്നുതന്നെ വാദം കേൾക്കും. ഹരജി ജനുവരി 24ന് പരിഗണിക്കാനായി മാറ്റിയ കോടതി മിനിറ്റുകൾക്കകം ഉത്തരവ് പിൻവലിക്കുകയും ഇന്ന് തന്നെ വാദം കേൾക്കാൻ തീരുമാനിക്കുകയുമായിരുന്നു. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളാണ് പവൻ കുമാർ ഗുപ്ത.

2012ൽ നിർഭയ കൂട്ടബലാത്സംഗം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പ്രതി‍യുടെ വാദം. അതിനാൽ, തനിക്കെതിരായ കുറ്റം ജുവനൈൽ നിയമപ്രകാരം പരിഗണിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.

കോടതി വാദം പരിഗണിക്കുന്നത് ജനുവരി 24ലേക്ക് മാറ്റിയിരുന്നു. എന്നാൽ, നിർഭയയുടെ മാതാപിതാക്കൾ കോടതിയിൽ ഇതിനെ എതിർത്തു. തുടർന്നാണ്, ഇന്ന് തന്നെ ഹരജി പരിഗണിക്കാൻ തീരുമാനിച്ചത്.

നിർഭയ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് കുമാർ സിങ്ങിന്‍റെ പുനപരിശോധനാ ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കേസിൽ പവൻ ഗുപ്ത, വിനയ് കുമാർ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, റാം സിങ് എന്നീ അഞ്ച് പ്രതികളെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. ആറാമനായ പ്രായപൂർത്തി‍യാകാത്ത വ്യക്തിയെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു. പ്രതികളിലൊരാളായ റാം സിങ് ജയിലിനകത്ത് തൂങ്ങി മരിച്ചിരുന്നു.

Tags:    
News Summary - Delhi HC recalls order, says will hear Nirbhaya case convicts claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.