നിർഭയ കേസ്​: വിനയ്​ ശർമയുടെ ദയാഹരജി രാഷ്​ട്രപതി തള്ളി

ന്യൂഡൽഹി: നിർഭയ കൂട്ട ബലാൽസംഗ കേസിലെ നാലു പ്രതികളിലൊരാളായ വിനയ്​ ശർമ​ സമർപ്പിച്ച ദയാഹരജി രാഷ്​ട്രപതി തള്ളി. വെള്ളിയാഴ്​ച രാത്രിയാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്​ട്രപതിക്ക്​ ഹരജി കൈമാറിയത്​. ദയാഹരജിക്കൊപ്പം അത ്​ തള്ളണമെന്ന ശിപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു​. ദയാഹരജി തള്ളണമെന്ന ശിപാർ​ശയോടെയാണ്​ ഡൽഹി ല ഫ്​റ്റനൻഡ്​ ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ കൈമാറിയത്​.

കേസിൽ നാല്​ പ്രതികൾക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചിരുന്നു. ​ഫെബ്രുവരി ഒന്നിന്​​ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ്​ വിനയ്​ ശർമ​ ദയാഹരജി സമർപ്പിച്ചത്​. ഇതേ തുടർന്ന്​ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്​ ഡൽഹി പാട്യാല ഹൗസ്​ കോടതി സ്​റ്റേ ചെയ്യുകയായിരുന്നു.

കേസിൽ ഇനി രണ്ട്​ പ്രതികളാണ്​ രാഷ്​ട്രപതിക്ക്​ മുമ്പാകെ ദയാഹരജി നൽകാനുള്ളത്​. അക്ഷയ്​ സിങ്​, പവൻ കുമാർ എന്നിവർക്കാണ്​ ദയാഹരജി നൽകാൻ സാധിക്കുക. കേസിലെ മറ്റൊരു പ്രതിയായ പവൻഗുപ്​തക്ക്​ സുപ്രീംകോടതി മുമ്പാകെ തിരുത്തൽ ഹരജിയും നൽകാം. പ്രതികൾ ഹരജികളുമായി മുന്നോട്ട്​ പോയാൽ ഈ നിയമനടപടികൾ പൂർത്തിയായതിന്​ ശേഷമാവും വധശിക്ഷ നടപ്പാക്കുക.

കേസിലെ പ്രതിയായ മുകേഷ്​ സിങ്​ നൽകിയ ദയാഹരജി ജനുവരി 17ന്​ രാഷ്​ട്രപതി തള്ളിയിരുന്നു. രാഷ്​ട്രപതിയുടെ തീരുമാനത്തിനെതിരെ മുകേഷ്​ സിങ്​ നൽകിയ ഹരജി സുപ്രീംകോടതിലും തള്ളി.

2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ്​ പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക്​ മൂന്നു വർഷം ജയിൽ ശിക്ഷയാണ്​ ജുവനൈൽ ജസ്​റ്റിസ്​ ബോർഡ്​ വിധിച്ചത്​. ​

Tags:    
News Summary - Delhi gang rape convict Vinay Sharma’s mercy plea rejected by President Kovind - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.