Posted On
date_range Updated On
date_range ഡൽഹിയിൽ വീണ്ടും തീപിടിത്തം
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും തീപിടിത്തം. ബഹ്ൈറചിലെ കൊട്ട്വാലി ദെഹത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേരിയില ാണ് തീപിടുത്തമുണ്ടായത്. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
ഇന്നലെ കരോൾബാഗിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചിരുന്നു. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ച നാലു മണിയോടെ ഹോട്ടൽ അർപ്പിത പാലസിലാണ് തലസ്ഥാന നഗരിയെ നടുക്കിയ അഗ്നിബാധയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.