ആശുപത്രിയിൽ ഡോക്​ടറായി അറ്റൻഡറെത്തി; അഭിനയിക്കാൻ പണം നൽകിയിരുന്നതായി മൊഴി

ന്യൂഡൽഹി: കോവിഡ്​ ആശുപത്രിയിൽ ഡോക്​ട​റായി അഭിനയിച്ച്​ രോഗികളെ പരിശോധിച്ചിരുന്ന ആശുപത്രി അറ്റൻഡറെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഡൽഹിയിൽ ലോക്​ നായക്​ ആശുപത്രിയിലാണ്​ സംഭവം.

അറ്റൻഡർ റാഷിദ്​ ഖാനാണ്​ അറസ്​റ്റിലായത്​. ഡോക്​ടറായി അഭിനയിക്കാൻ ആശുപത്രിയിലെ റസിഡൻറ്​ ഡോക്​ടർ പണം നൽകിയിരുന്നതായി റാഷിദ്​ ഖാൻ പൊലീസിനോട്​ പറഞ്ഞു. ​ത​െൻറ പേരിൽ ആൾമാറാട്ടം നടത്താനും മാസ്​ക്​ ധരിച്ചാൽ ആരാണെന്ന്​ തിരിച്ചറിയില്ലെന്നും ഡോക്​ടർ പറഞ്ഞതായി റാഷിദ്​ പൊലീസിന്​ മൊഴി നൽകി. ഡോക്​ടറുടെ നിർദേശപ്രകാരം റാഷിദ്​ ഡോക്​റായി അഭിനയിച്ചു. രോഗികളെ പ്രാഥമികമായി കൈകാര്യം ​െചയ്യുന്ന രീതി റാഷിദിന്​ അറിയാമായിരുന്നുവെന്ന്​ പൊലീസ്​ കൂട്ടിച്ചേർത്തു.

സെപ്​റ്റംബറിലാണ്​ ഡോക്​ടർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്​. ആ മാസം തന്നെ അദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തിരുന്നു. ഡോക്​ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ​​െഎ.ഡി കാർഡ്​ കാണിക്കാനും മാസ്​ക്​ മാറ്റാനും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതി​ന്​ തയാറാകാത്തതിനെ തുടർന്ന്​ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചു.

റാഷിദ്​ ഖാൻ എല്ലാ ദിവസവും ആശുപത്രിയിലെത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്​തിരുന്നതായി കണ്ടെത്തിയതായി പൊലീസ്​ പറഞ്ഞു. ഡോക്​ടറുടെ ഐ.ഡി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്​. ദിവസവും ആശുപത്രിയിലെത്തി ആൾമാറാട്ടം നടത്താൻ ഡോക്​ടർ പണം നൽകിയിരുന്നതായി അറ്റൻഡർ പറഞ്ഞു.

റാഷിദ്​ ഖാനെതിരെ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. അറ്റൻഡർ പറഞ്ഞതി​െല സത്യവും ഡോക്​ടറുടെ ഇതിലെ വേഷവുമെന്താണെന്ന്​ അന്വേഷിക്കുമെന്നും പൊലീസ്​ വ്യക്തമാക്കി. കോവിഡ്​ 19 പടർന്നുപിടിച്ചപ്പോൾ മുതൽ ലോക്​ നായക്​ ആശുപത്രി കോവിഡ്​ ആശുപത്രിയാക്കി മാറ്റിയിരുന്നു. 

Tags:    
News Summary - Delhi Doctor Paid Hospital Attendant to do his job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.