Posted On
date_range Updated On
date_range അബു സലീമിന് ഏഴ് വർഷം തടവ്
ന്യൂഡൽഹി: വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ അധോലോക നായകൻ അബു സലീമിന് ഏഴ് വർഷം തടവ്. 2002ലുണ്ടായ സംഭവത്തിലാണ് ഇപ്പോൾ ശിക്ഷവിധി ഉണ്ടായിരിക്കുന്നത്.
പ്രതിഭാഗത്തിെൻറയും പ്രോസിക്യൂഷെൻറയും വാദങ്ങൾ കേട്ട കോടതി മെയ് 26ന് കേസിൽ അബുസലീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സൗത്ത് ഡൽഹി സ്വദേശിയായ വ്യവസായി അശോക് ഗുപ്തയിൽ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് അബുസലീമിനെതിരായ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.