സോണിയ ഗാന്ധി, രാഹുൽ ഗാന്ധി

ഇ.ഡിക്ക് തിരിച്ചടി, രാഹുലിനും സോണിയക്കും ആശ്വാസം; നാഷനൽ ഹെറാൾഡ് കേസിൽ നോട്ടീസയക്കാൻ വിസമ്മതിച്ച് ഡൽഹി കോടതി

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് ഡൽഹി റൗസ് അവന്യൂ കോടതി. കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറിനോട്(ഇ.ഡി) കൂടുതൽ തെളിവുകൾ നൽകണമെന്നും സമർപ്പിച്ച രേഖകളിലെ ന്യൂനതകൾ പരിഹരിക്കണമെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെആവശ്യപ്പെട്ടു. നിയമപ്രകാരം, പ്രതിയെ കേൾക്കാതെ പ്രോസിക്യൂഷൻ പരാതി (കുറ്റപത്രം) പരിഗണിക്കാൻ കഴിയില്ലെന്നും അതിനാൽ ഗാന്ധി കുടുംബത്തിനും മറ്റുള്ളവർക്കും നോട്ടീസ് നൽകണമെന്നും ഇഡി വാദിച്ചിരുന്നു.

എന്നാൽ അത്തരം നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജഡ്ജി വ്യക്തമാക്കി. കേസ് അടുത്ത വാദം കേൾക്കുന്നതിന് മേയ് രണ്ടിലേക്ക് മാറ്റി.

കേസിൽ സോണിയയെ മുഖ്യപ്രതിയാക്കി ഇ.ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും ചേ​ർ​ന്ന് ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് 2021 ൽ ​ഇ.​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കു​റ്റ​പ​ത്രം. നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ് പ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്ന അ​സോ​സി​യേ​റ്റ​ഡ് ജേ​ണ​ൽ​സ് ലി​മി​റ്റ​ഡി​ന്റെ (എ.​ജെ.​എ​ൽ) ഏ​ക​ദേ​ശം 2000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ തു​ച്ഛ​വി​ല​യ്ക്ക് കോ​ൺ​ഗ്ര​സി​ന്റെ ത​ന്നെ ‘യ​ങ് ഇ​ന്ത്യ​ൻ ലി​മി​റ്റ​ഡി’​ന്റെ പേ​രി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​യി​രു​ന്നു സ്വാ​മി​യു​ടെ പ​രാ​തി.

ആ​രോ​പ​ണം അ​ന്വേ​ഷി​പ്പി​ക്കാ​ൻ സ്വാ​മി ഹൈ​കോ​ട​തി​യി​ൽ​നി​ന്നും സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നും അ​നു​കൂ​ല വി​ധി നേ​ടി​യെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​സോ​സി​യേ​റ്റ​ഡ് ജേ​ണ​ൽ​സ് ലി​മി​റ്റ​ഡി​ന്റെ സ്വ​ത്തു​ക്ക​ളി​ൽ 988 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ന്നു​വെ​ന്നാ​ണ് ഇ.​ഡി കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്ന​ത്.യ​ങ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്റെ​യും എ.​ജെ.​എ​ൽ യു​ടെ​യും ശൃം​ഖ​ല ഉ​പ​യോ​ഗി​ച്ച് നേ​ടി​യ 18 കോ​ടി​യു​ടെ സം​ഭാ​വ​ന​യി​ലും, 38 കോ​ടി​യു​ടെ അ​ഡ്വാ​ൻ​സ് വാ​ട​ക​യി​ലും 29 കോ​ടി​യു​ടെ പ​ര​സ്യ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ന്ന​താ​യും ഇ.​ഡി ആ​രോ​പി​ച്ചു. സോ​ണി​യ ഗാ​ന്ധി​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും കൈ​വ​ശം യ​ങ് ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ 38 ശ​ത​മാ​നം ഓ​ഹ​രി​ക​ളു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​രു​വ​രെ​യും പ്ര​തി​ക​ളാ​ക്കി​യ​ത്.

Tags:    
News Summary - Delhi court refuses to issue notice to Rahul Gandhi, Sonia Gandhi in National Herald case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.