പോപ്പുലർ ഫ്രണ്ട്​ നൽകിയ മാനനഷ്​ട കേസിൽ അർണബിനും റിപബ്ലിക്​ ടി.വിക്കും​ സമൻസ്​​

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട്​ നൽകിയ മാനനഷ്​ട കേസിൽ റിപബ്ലിക്​ ടി.വിക്കും ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിക്കും സമൻസ്​​​. അസമിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ടുകളിലാണ്​ അർണബിന്​ നോട്ടീസ്​. സാകേത്​ കോടതി സിവിൽ ജഡ്​ജി ശീതൾ ചൗധരി പ്രദാനാണ്​ അർണബ്​​ ഗോസാമിക്ക്​ സമൻസ്​​​ നൽകിയത്​.

അസമിൽ ആളുകളെ കൂട്ടിയതും കലാപം ആസൂത്രണം ​ചെയ്​തതും പോപ്പുലർ ഫ്രണ്ടാണെന്നായിരുന്നു റിപബ്ലിക്​ ടി.വിയിൽ വന്ന റിപ്പോർട്ട്​.ഇതുമായി ബന്ധപ്പെട്ട്​ രണ്ട്​ പോപ്പുലർ ഫ്രണ്ട്​ പ്രവർത്തകർ അറസ്റ്റിലായെന്നും റിപ്പോർട്ടിൽ​ ആരോപിച്ചിരുന്നു. ടി.വിയിൽ വന്നത്​ വ്യാജ വാർത്തയാണെന്നും ഇത്​ സംഘടനയുടെ പേര്​​ കളങ്കപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമത്തിന്‍റെ ഭാഗമാണെന്നും പോപ്പുലർ ഫ്രണ്ട് ഹരജിയിൽ​ ആരോപിച്ചു.

തെളിവുകളൊന്നും ഇല്ലാതെയാണ്​ ചാനൽ ആരോപണം ഉന്നയിച്ചത്​. അടിസ്ഥാനകാര്യങ്ങളെ ചാനൽ വിശകലനം ചെയ്​തില്ലെന്നും സംഘടന കുറ്റപ്പെടുത്തി. റിപബ്ലിക്​ ടി.വിയുടെ റിപ്പോർട്ടിൽ​ ​അറസ്റ്റ്​ ചെയ്​തുവെന്ന്​ പറയുന്ന രണ്ട്​ പേർക്ക്​ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും സംഘടന ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. 

Tags:    
News Summary - Delhi court issues summons to Republic TV, Arnab Goswami in defamation suit by Popular Front of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.