ലഫ്റ്റനന്റ് ഗവർണർക്കെതിരായ അപകീർത്തി കേസിൽ മേധ പട്കർ കുറ്റക്കാരിയെന്ന് ഡൽഹി കോടതി

ന്യൂഡൽഹി: ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പ്രവർത്തകയും നർമദാ ബച്ചാവോ ആന്ദോളൻ നേതാവുമായ മേധാ പട്കർ കുറ്റക്കാരിയെന്ന് ഡൽഹി കോടതി. സാകേത് കോടതിയുടെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയാണ് അപകീർത്തിക്കേസിൽ മേധാ പട്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ മേധക്ക് രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാൻ സാധ്യതയുണ്ട്. ശിക്ഷ പിന്നീട് വിധിക്കും.

വി.കെ. സക്സേന, മേധ പട്കർ

 നർമദ ബച്ചാവോ ആന്ദോളനും തനിക്കുമെതിരേ പരസ്യങ്ങൾ നൽകുന്നതിനെതിരേ2000മുതൽ മേധ പട്കറും വി.കെ. സക്സേനയും തമ്മിൽ നിയമപോരാട്ടത്തിലാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻ.ജി.ഒ നാഷനൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ തലവനായിരുന്നു അന്ന് സക്സേന. ഒരു ടെലിവിഷൻ ചാനലിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും പത്രപ്രസ്താവന നടത്തിയതിനും സക്‌സേന മേധക്കെതിരെ കേസ് കൊടുത്തിരുന്നു. ഈ കേസിലാണിപ്പോൾ മേധ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 

Tags:    
News Summary - Delhi court convicts Medha Patkar in defamation case filed by VK Saxena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.