Posted On
date_range Updated On
date_range ജ്വല്ലറി കമ്പനിയെ 2.2 കോടി രൂപയ്ക്ക് വഞ്ചിച്ച കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ജ്വല്ലറി കമ്പനിയെ 2.2 കോടി രൂപയ്ക്ക് വഞ്ചിച്ച കേസില്‍ ദമ്പതികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ആഘോഷ ജീവിതത്തിനുടമകളാണിരുവരുമെന്ന് മനസിലായതായി പൊലീസ് പറഞ്ഞു. ഓഡി എ 6, ഓഡി എ 3, ബിഎംഡബ്ള്യൂ 5 സീരീസ് പോലുള്ള മുന്‍നിര കാറുകള്‍ ഇവരുടെ കൈയിലുണ്ട്്. ആഡംബരഹോട്ടലുകളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.
അറസ്റ്റിലായ ദമ്പതികളെ `ബണ്ടി ഒൗര്‍ ബബ്ളി' എന്ന സിനിമ സ്വാധീനിച്ചതായി പൊലീസ് പറയുന്നു.
ദമ്പതികള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിലൂടെ വന്‍തോതില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
വ്യാജ കോള്‍ സെന്‍റര്‍ നടത്തിയതിന് തെലങ്കാന പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.