സഹപ്രവർത്തകന്റെ മുമ്പിൽ ഭർതൃപിതാവിനെ പൊതിരെ തല്ലി പൊലീസുകാരി; വീഡിയോ വൈറൽ

സഹപ്രവർത്തകയായ പൊലീസുകാരന്റെയും സ്വന്തം അമ്മയുടെയും മുമ്പിൽവെച്ച് പൊലീസുകാരി ഭർതൃപിതാവിനെ പൊതിരെ തല്ലുന്ന വീഡിയോ വൈറലായി. ഡൽഹി പൊലീസ് സബ് ഇൻസ്‍പെക്ടറായ യുവതിയാണ് വയോധികനായ ഭർതൃപിതാവിനെ തല്ലുന്നത്. ഞായറാഴ്ച ലക്ഷ്മി നഗറിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആക്രമണം.

വയോധികനുമായി പൊലീസുകാരിയും അമ്മയും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും അയാളെ പൊലീസുകാരി നിരന്തരം തല്ലുന്നതും കാണാം. സിറ്റി ഡിഫൻസ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് യുവതി. ഇവർക്തെിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് തല അന്വേഷണവും ആവശ്യ​പ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Delhi Cop Repeatedly Slaps Her Father-In-Law As Colleague Watches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.