ഡൽഹിയിൽ കോൺഗ്രസ്-ആപ് സ​ഖ്യത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൽഹിയിൽ കോൺഗ്രസും ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ം തമ്മിൽ സ​ഖ്യത് തിന് വീണ്ടും നീക്കം. സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡ​ൽ​ഹി പി.​സി.​സി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ചുമ തലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം ശക്തമാക്കിയത്. ആ​പും കോ​ൺ​ഗ്ര​സും ഒ​റ്റ​ക്ക്​ മ​ത്സ​രി​ച്ചാ​ൽ രാജ്യ തലസ്ഥാനത്തെ സീറ്റുകൾ ബി.​ജെ.​പി തൂ​ത്തു​വാ​രു​മെ​ന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ആ​പ്-കോ​ൺ​ഗ്ര​സ് സഖ്യത്തിനായി എൻ.സി.പിയും തൃണമൂൽ കോൺഗ്രസും നീക്കം മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഡ​ൽ​ഹി പി.​സി.​സി അധ്യക്ഷ ഷീ​ല ദീ​ക്ഷി​ത് എതിർത്തതോടെ നീക്കത്തിൽ നിന്ന് കോൺഗ്രസ് പിന്മാറി. അതേസമയം, മു​ൻ പി.​സി.​സി അ​ധ്യ​ക്ഷ​ന്മാ​രും ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി പ്രതിനിധി​ പി.​സി. ചാ​ക്കോയും സ​ഖ്യ​ത്തി​ന​് അനു​കൂ​ല​മാ​യി​രു​ന്നു.

സഖ്യത്തിനായി ആപ് നി​ര​വ​ധി ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും​ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല തീ​രു​മാ​നം സ്വീകരിച്ചിരുന്നില്ല. ഇതേതു​ട​ർ​ന്ന്​ മുഴുവൻ സീ​റ്റു​ക​ളി​ലും സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്​ ആ​പ്​ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രുന്നു.

Tags:    
News Summary - Delhi Congress-AAP Election Aligns -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.