ഗതാഗതവും മാളും ഭാഗികമായി തുറക്കണമെന്ന്​ ഡൽഹി​ നിവാസികൾ

ന്യൂഡൽഹി: പൊതുഗതാഗതവും മാളുകളും ഭാഗികമായി തുറക്കണമെന്നാണ്​ ഡൽഹിയിലെ ജനങ്ങളുടെ അഭിപ്രായമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ ​ കെജ്​രിവാൾ. മൂന്നാംഘട്ട ലോക്​ഡൗൺ അവസാനിപ്പിക്കുന്നതിനോടനുബന്ധിച്ച്​ കഴിഞ്ഞ ദിവസം സംസ്​ഥാന സർക്കാർ ജനങ്ങളിൽനിന്ന്​ നിർദേശം തേടിയിരുന്നു. ലഭിച്ച അഞ്ച് ലക്ഷത്തിലധികം പ്രതികരണങ്ങളിൽ ഭൂരിഭാഗവും ഇക്കാര്യമാണുന്നയി​ച്ച​തെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

വാട്‌സ്ആപ്പ്, ഇ-മെയിൽ, ശബ്​ദ സന്ദേശം തുടങ്ങിയവ വഴിയാണ്​ ജനം പ്രതികരിച്ചത്​. പ്രതികരണം കേന്ദ്ര സർക്കാറിന്​ സമർപ്പിക്കുന്നതിന്​ മുമ്പ് ഈ നിർദ്ദേശങ്ങൾ ഞങ്ങൾ ചർച്ച ചെയ്യും സംസ്ഥാന ഡി.ഡി.എം.എയുടെ യോഗത്തിൽ ലെഫ്റ്റനൻറ്​ ഗവർണറെ കാണും -അദ്ദേഹം പറഞ്ഞു. 

വേനലവധി കഴിയുന്നത്​ വരെ സ്കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടച്ചിടണമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടതായി കെജ്​രിവാൾ പറഞ്ഞു. ബാർബർ ഷോപ്പുകൾ, സ്പാ, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിടണമെന്നും ജനം അഭിപ്രായപ്പെട്ടു. വൈകീട്ട്​ ഏഴിനുശേഷം പുറത്തിറങ്ങുന്നതിന്​​ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്​. ഓട്ടോകൾ, ബസുകൾ, മെട്രോ എന്നിവ പരിമിതമായ അളവിൽ ലഭ്യമാക്കണമെന്നാണ്​ കൂടുതൽ പേരും ആവശ്യപ്പെട്ടത്​ -അദ്ദേഹം പറഞ്ഞു.

കടകൾ തുറക്കുന്നതിന്​ ഒറ്റ, ഇരട്ട സംവിധാനം നടപ്പാക്കണമെന്ന്​ മാർക്കറ്റ് അസോസിയേഷനുകൾ നിർദ്ദേശിച്ചതായും കെജ്​രിവാൾ അറിയിച്ചു. മാളുകളിലെ മൂന്നിലൊന്ന്​ കടകൾ തുറക്കാൻ അനുവദിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്​.

Tags:    
News Summary - Delhi citizens want public transport, malls to open partially

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.