ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വസതിയിൽ രാത്രി നടന്ന യോഗത്തിനിടെ ആം ആദ്മി പാർട്ടി മന്ത്രിമാർ തന്നെ അപമാനിച്ചുവെന്ന് ആരോപണമുന്നയിച്ച ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ സ്ഥലം മാറ്റി. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിൽ അഡീഷണൽ സെക്രട്ടറിയായാണ് മാറ്റം.
ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കെജ്രിവാളിെൻറ വസതിയിൽ വെച്ച് ആം ആദ്മി മന്ത്രിമാരായ അമാനത്തുള്ള ഖാൻ, പ്രകാശ് ജർവാൾ എന്നിവർ തന്നെ കൈയേറ്റം ചെയ്തതായി കാണിച്ച് അൻഷു പ്രകാശ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും െചയ്തു.
ഇവർക്ക് പിന്നീട് ഡൽഹി ൈഹകോടതി ജാമ്യം അനുവദിച്ചു. അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മറ്റ് 11 ആം ആദ്മി പാർട്ടി എം.എൽ.എമാർ എന്നിവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് ഡൽഹി പൊലീസ് 1300 പേജുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.