സുരക്ഷാ ഭീഷണി; ഡൽഹിയിലേക്കുള്ള ജെറ്റ്​ എയർവേസ്​ അഹമ്മദാബാദിൽ ഇറക്കി

അഹമ്മദാബാദ്​: മുംബൈയിൽ നിന്ന്​ ഡൽഹിയിലേക്കുള്ള ജെറ്റ്​ എയർവേസ്​ വിമാനം സുരക്ഷ ഭീഷണിമൂലം അഹമ്മദാബാദിലേക്ക്​ തിരിച്ചുവിട്ടു. മുംബൈയിൽ നിന്ന്​ പുലർച്ചെ 2.55 ഒാടെ പുറപ്പെട്ട 9W339 വിമാനം 3.45ഒാടെ അഹമ്മദാബാദിൽ ഇറക്കി. 

ഹൈജാക്കർമാരും സ്​ഫോടക വസ്​തുക്കളും​ വിമാനത്തിലുണ്ടെന്ന്​ കാണിക്കുന്ന കത്ത്​ എയർഹോസ്​റ്റസിന്​ ബാത്​റൂമിൽ നിന്ന്​ ലഭിച്ചതോടെയാണ്​ വിമാനം വഴി തിരിച്ചു വിട്ടത്​.  യാത്രക്കാരെയെല്ലാം ഇറക്കി പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തെ കുറിച്ച്​ ജെറ്റ്​ എയർവേസ്​ അധികൃതർ പ്രതികരിക്കാൻ തയാറായില്ല. 

Tags:    
News Summary - Delhi-bound Jet Airways Flight Diverted to Ahmedabad After 'Threat Call'- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.