പ്രശാന്ത്​ ഭൂഷനെ ആക്രമിച്ച തജീന്ദർ പാൽ ബി.ജെ.പി വക്താവ്​

ന്യൂഡൽഹി: സാമൂഹികപ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത്​ ഭൂഷനെ ആക്രമിച്ച തജീന്ദർ പാൽ സിങ്ങിനെ ഡൽഹിയിലെ പാർട്ടി വക്താവായി നിയമിച്ച്​ ബി.ജെ.പി.  2011 ൽ കശ്​മീരിന്​ അനുകൂലമായ പ്രസ്​താവന നടത്തിയ പ്രശാന്ത്​ ഭൂഷനെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയാണ്​ തജീന്ദർ.  എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്​തക പ്രകാശനം തടസപ്പെടുത്തിയ കേസിലും ഇയാൾ അറസ്​റ്റിലായിരുന്നു.

ത​​െൻറ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നയാളാണ്​ പ്രശാന്ത്​ ഭൂഷനെന്നും അതുകൊണ്ടാണ്​ അയാളുടെ തല​െതറിപ്പിക്കാൻ നോക്കിയതെന്നുമായിരുന്നു ആക്രമണത്തിനു ശേഷം തജീന്ദറി​​െൻറ പ്രതികരണം.
ഭഗത്​ സിങ്​ ക്രാന്തി സേന അംഗം കൂടിയായ തജീന്ദറിനെ വെള്ളിയാഴ്​ചയാണ്​ പാർട്ടി വക്താവായി നിയമിച്ചത്​.
ഡൽഹിയിലെ പാർട്ടി വക്താവായി തന്നെ തെര​െഞ്ഞടുത്ത മോദി, അമിത്​ഷാ,മനോജ്​ തിവാരി എന്നിവർക്ക്​ നന്ദിയറിക്കുന്നതായി തജീന്ദർ ട്വിറ്ററിൽ കുറിച്ചു.
ഡൽഹിയിൽ മൂന്നു മുനിസിപ്പൽ കോർപറേഷനുകളിലേക്ക്​ ഏപ്രിൽ 22 ന്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കയാണ്​ പാർട്ടി പുതിയ വക്താവിനെ നിയമിച്ചിരിക്കുന്നത്​.

Tags:    
News Summary - Delhi BJP appoints Prashant Bhushan attacker Tajinder Pal Singh Bagga as spokesperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.