ന്യൂഡൽഹി: ബർമിംഗ്ഹാമിൽ നിന്ന് ഡൽഹിയിലേക്കുള്ള തങ്ങളുടെ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് റിയാദിലേക്ക് തിരിച്ചുവിട്ട് സൗദി നഗരത്തിൽ സുരക്ഷിതമായി ഇറക്കിയെന്ന് എയർ ഇന്ത്യ.
‘ജൂൺ 21 ന് ബർമിംഗ്ഹാമിൽ നിന്ന് ഡൽഹിയിലേക്കുള്ള AI114 വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. തുടർന്ന് അത് റിയാദിലേക്ക് തിരിച്ചുവിട്ടു. അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു. എല്ലാ യാത്രക്കാരെയും പുറത്തിറക്കിയെന്നും അവർക്ക് ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയെന്നും’ പ്രസ്താവനയിൽ എയർ ഇന്ത്യ അറിയിച്ചു.
പ്രവർത്തനക്ഷമത ഉറപ്പാക്കാൻ താൽക്കാലികമായി സർവിസുകൾ കുറച്ചതിനാൽ യാത്രക്കാരെ റിയാദിൽനിന്ന് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അവർ പറഞ്ഞു.
ജൂൺ 12ന് അഹമ്മദാബാദിൽ വിമാനാപകടമുണ്ടായതിനെത്തുടർന്ന് സർവിസുകൾ മെച്ചപ്പെടുത്തുന്നതിനായി എയർ ഇന്ത്യ പ്രീ ഫ്ലൈറ്റ് സുരക്ഷാ പരിശോധനകൾ നടത്തുകയും സർവിസുകൾ താൽക്കാലികമായി കുറക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.