ഭീകരാക്രമണ മുന്നറിയിപ്പ്​: ഡൽഹിയിൽ വിവിധയിടങ്ങളിൽ പരിശോധന​; അതീവ സുരക്ഷ

ന്യൂഡൽഹി: നുഴഞ്ഞുകയറിയ ജെയ്​ശെ മുഹമ്മദ്​ തീവ്രവാദികൾ ഡൽഹിയിൽ എത്തിയതായി ഇൻറലിജൻസ്​ മുന്നയിപ്പ്​. രഹസ്യാന്വേഷണ വിഭാഗത്തി​​െൻറ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. തലസ്ഥാന നഗരത്തി​​െൻറ വിവിധയിടങ്ങളില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പരിശോധന നടത്തി വരികയാണ്​.

ബുധനാഴ്​ച രാത്രി മുതലാണ്​ പൊലീസ് സ്പെഷല്‍ സെൽ റെയ്ഡ് ആരംഭിച്ചത്​. നുഴഞ്ഞുകയറിയ മൂന്നു ജെയ്​ശെ ഭീകരർ ഡൽഹിയിൽ എത്തിയതായാണ്​ രഹസ്യാന്വേഷണ വിഭാഗം അറിയിപ്പ്​ നൽകിയത്​.

ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന്​​ കശ്​മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്​. ​അമൃതസർ, പത്താൻകോട്ട്​, ശ്രീനഗർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾക്കും ജാഗ്രത നിർദേശം നൽകി. ശ്രീനഗർ, ജമ്മു, അവന്തിപുർ, പത്താൻകോട്ട്​, ഹിന്ദാൻ വ്യോമതാവളങ്ങളിൽ​ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Delhi on alert after intel warning of Jaish terrorists entering capital - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.