തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നേതാവ് 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.സി റാവുവിനെതിരെ ബി.ജെ.പി നേതാവ് ജി.വിവേക് ​​വെങ്കടസ്വാമി 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. റെയ്ഡിൽ പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ തന്‍റെ പേര് വലിച്ചിഴച്ചതായി വിവേക് ആരോപിച്ചു.

'ദുബ്ബാക്ക ഉപതെരഞ്ഞെടുപ്പ് വേളയിൽ ഒരു കോടി രൂപ പൊലീസ് കണ്ടെത്തിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഞാൻ തുറന്നുകാട്ടിയതുകൊണ്ട് ആ കേസ് തനിക്കെതിരെ തിരിച്ചു. വ്യാജ കേസ് തന്‍റെമേൽ ഫയൽ ചെയ്യണമെന്ന് മുഖ്യമന്ത്രി പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു' -അദ്ദേഹം പറഞ്ഞു.

റാവു തന്നെ കേസിലേക്ക് വലിച്ചിഴക്കാനും തന്‍റെ പ്രശസ്തിക്ക് കേടുവരുത്തുവാനും ശ്രമിച്ചു. അദ്ദേഹത്തിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 7ദിവസത്തിനകം ക്ഷമ ചോദിക്കാൻ നോട്ടീസ് അയച്ചിട്ടുണ്ട്, അല്ലെങ്കിൽ നടപടി ഉണ്ടാകും എടുത്തു "അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Defamation suit filed against Telangana CM KCR by BJP leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.