ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന പരാമർശത്തിൽ ശശി തരൂർ എം.പിക്കെതിരെ അപകീർത്തി കേസ്. ഡൽഹി ബി.ജെ.പി വൈസ് പ്രസിഡൻറ് രാജീവ് ബബ്ബാറാണ് ഹരജി നൽകിയത്. ഹരജി ഫയലിൽ സ്വീകരിച്ച അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ കേസ് തുടർനടപടിക്കായി ഇൗമാസം 16ലേക്ക് മാറ്റി.
തരൂരിെൻറ പ്രസ്താവനയിലൂടെ തെൻറ മതവികാരം വ്രണപ്പെെട്ടന്നും കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും ഹരജിയിൽ പറയുന്നു. ഹിന്ദു ദൈവത്തെ മാത്രമല്ല, പ്രധാനമന്ത്രിയെയും തരൂർ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ് -ഹരജിയിൽ പറഞ്ഞു. പരമാവധി രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന െഎ.പി.സി 499, 500 വകുപ്പുകൾ പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
അതേസമയം, തെൻറ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് അപകീർത്തി കേസെന്ന് തരൂർ പ്രതികരിച്ചു. മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേൾ’ ആണെന്ന് 2012ൽ ഒരു ആർ.എസ്.എസുകാരൻ പറഞ്ഞതായാണ് കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവിൽ ശശി തരൂർ വെളിപ്പെടുത്തിയത്. ശിവലിംഗത്തിലിരിക്കുന്ന തേളിനെ കൈകൊണ്ട് എടുക്കാനും ചെരിപ്പുകൊണ്ട് അടിക്കാനും വയ്യാത്ത സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.