ന്യൂഡൽഹി: കോടതി വിധിക്കെതിരെ ഗുർമീത് അനുയായികൾ വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമ സംഭവങ്ങളിൽ തീവ്രദുഃഖം രേഖപ്പെടുത്തുന്നു. അക്രമത്തെ ശക്തമായി അപലപിക്കുകയും സമാധാനം നിലനിർത്താൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്യുന്നതായി മോദി വ്യക്തമാക്കി.
ക്രമസമാധാന നിലയും നിലവിലെ സ്ഥിതിഗതികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും ആഭ്യന്തര സെക്രട്ടറിയുമായും കാര്യങ്ങൾ അവലോകനം ചെയ്തു. സ്ഥിതി സാധാരണഗതിയിലാകുന്നത് വരെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.