ഭോപ്പാൽ: ബി.ജെ.പിക്ക് മധ്യപ്രദേശിൽ കനത്ത തിരിച്ചടി നൽകി മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ദീപക് ജോഷി കോൺഗ്രസിൽ ചേർന്നു. ശനിയാഴ്ചയാണ് ദീപക് ജോഷി കോൺഗ്രസിൽ ചേർന്നത്.
മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. പാർട്ടി സംസ്ഥാന പ്രസിഡന്റ് കമൽനാഥിന്റെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്തായിരുന്നു ദീപക് ജോഷിയുടെ പാർട്ടി പ്രവേശനം. തന്റെ പിതാവ് കൈലാശ് ജോഷിയുടെ പാരമ്പര്യത്തെ ബി.ജെ.പി നിഷേധിക്കുകയാണെന്ന് മൂന്ന് തവണ എം.എൽ.എയായ ദീപക് ജോഷി പറഞ്ഞു.
60കാരനായ ദീപക് ജോഷി ബാഗലിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. 2003ലായിരുന്നു ആദ്യമത്സരം. പിന്നീട് 2013ലും 2018ലും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. 2013 വരെ മന്ത്രിയായിരുന്നു. ഈ വർഷം അവസാനം മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി നേതാവിന്റെ കൂറുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.