ഡീസൽ വില 102 ൽ നിന്ന്​ 91 ലെത്തി; ബസ്​ ചാർജ്​ കുറച്ച്​ ഒഡീഷ സർക്കാർ

ഭുവനേശ്വർ: ഇന്ധന നികുതിയിൽ മാറ്റമുണ്ടായതിന്​​ പിന്നാലെ ഡീസൽ വില കുറഞ്ഞതോടെ ബസ്​ ചാർജ്​ നിരക്ക് പുതുക്കി നിശ്ചയിച്ച്​ ഒഡീഷ സർക്കാർ. ​േകന്ദ്ര സർക്കാർ ഇന്ധനികുതി കുറച്ചതിന്​​ പിന്നാലെ സംസ്ഥാനം വാറ്റ്​ കൂടി കുറച്ചതോടെ​ ഡീസൽ വിലയിൽ വലിയ മാറ്റമാണ്​ ഒഡീഷയിൽ ഉണ്ടായത്​. 102.34 രൂപയിൽ നിന്ന് 91.61 രൂപയായി കുറഞ്ഞു.

ഈ സാഹചര്യത്തിലാണ്​ ബസ് ചാർജ് കുറച്ച്​ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കിയത്​. ഠൗൺ ബസുകൾ ഒഴികെയുള്ളവയുടെ നിരക്ക്​ കുറക്കാനാണ്​ തീരുമാനം.

ഓർഡിനറി ബസുകൾക്ക് കിലോമീറ്ററിന് ഈടാക്കിയിരുന്ന​ 92 പൈസയിൽ നിന്ന്​ 87 പൈസയായി കുറച്ചു​. എക്‌സ്‌പ്രസ് ബസുകളുടെത്​ 96 പൈസയിൽ നിന്ന്​ കിലോമീറ്ററിന്​ 91 പൈസയാക്കി.

ഡീലക്‌സ് വിഭാഗത്തിലെ ബസുകളുടെത്​ കിലോമീറ്ററിന് 1.35 രൂപയിൽ നിന്ന്​ 1.25 രൂപയും എ.സി ഡീലക്‌സ് ബസുകളുടെത്​ 1.63 രൂപയിൽ നിന്ന്​ 1.53 രൂപയുമാക്കി നിശ്ചയിച്ചു. സൂപ്പർ പ്രീമിയം ബസുകളിൽ യാത്രക്കാർ കിലോമീറ്ററിന് 2.38 രൂപ നൽകണം നേരത്തെയിത്​ 2.53 രൂപയായിരുന്നു.

കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ശേഷം നവംബർ 4 ന് ഒഡീഷ സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് മൂന്ന്​ രൂപയായി കുറച്ചിരുന്നു.

Tags:    
News Summary - Decrease in diesel price leads to cheaper bus fare in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.