ഗരഖ്പൂർ ലഹള; യോഗി ആദിത്യനാഥിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത

ന്യൂഡൽഹി: 2007ലെ ഗരഖ്പൂർ ലഹളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. അലഹബാദ് ഹൈ കോടതി ജസ്റ്റിസ് കൃഷ്ണ മുരാരി, എ.സി ശർമ്മ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മൊഹമ്മദ് ഹായാത്ത്, പാർവേസ് എന്നിവർ 2008ൽ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇന്ന് തീർപ്പ് കൽപ്പിക്കുമെന്ന് കരുതുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമം 302,307,153 എ, 395, 295 തുടങ്ങിയ വകുപ്പുകൾ യോഗിക്കെതിരെ ചുമത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷിച്ചിരുന്ന സിബി-സി.ഐ.ഡി കേസിൽ പക്ഷപാതപരമായാണ് അന്വേഷണം നടത്തിയതെന്നും പരാതിയിൽ പറയുന്നു. നേരത്തെ യോഗിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള  പുനപരിശോധന ഹരജി കോടതി തള്ളിയിരുന്നു.

Tags:    
News Summary - Decade After Gorakhpur Riots, Allahabad HC to Decide on CBI Probe Against Yogi Adityanath- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.