Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻ.ഐ.ഐ ഓഫിസിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. സംഭവത്തിൽ ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാത്രി 9.30നാണ് പുരസവാക്കത്തെ എൻ.ഐ.എ ഓഫിസിൽ ഹിന്ദിയിലുള്ള അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഫോൺ സന്ദേശം മധ്യപ്രദേശിൽ നിന്നാണെന്ന് മനസിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.