രാജ്യസഭ തെരഞ്ഞെടുപ്പ്​: രക്​തസാക്ഷിത്വം സ്വീകരിക്കുന്നുവെന്ന്​ കുമാർ ബിശ്വാസ്​

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന്​ പിന്നാലെ ആം ആദ്​മിയിലെ ഭിന്നത രൂക്ഷമാവുന്നു. കുമാർ ബിശ്വാസാണ്​ പാർട്ടിക്കെതിരെ  പരസ്യ പ്രസ്​താവനയുമായി രംഗത്തെത്തിയിരിക്കുന്നത്​. 

ഒന്നരവർഷം മുമ്പ്​ നടന്ന യോഗത്തിൽ അരവിന്ദ്​ കെജ്​രിവാൾ തന്നെ രാഷ്​ട്രീയമായി നേരിടുമെന്ന്​ പറഞ്ഞിരുന്നു. താൻ ത​​​െൻറ രക്​തസാക്ഷിത്വം അംഗീകരിക്കാൻ തയാറാണ്​. എന്നാൽ, ത​​​െൻറ ശവശരീരത്തെ അവഹേളിക്കരുതെന്നും ബിശ്വാസ്​ പറഞ്ഞു. അതിനിടെ കെജ്​രിവാൾ രാജ്യസഭ സീറ്റി​​​െൻറ വിൽപന നടത്തിയെന്ന ആരോപണവുമായി എ.എ.പി മുൻ ദേശീയ എക്​സിക്യൂട്ടീവ്​ അംഗം മായങ്ക്​ ഗാന്ധി രംഗത്തെത്തി.

നേരത്തെ എ.എ.പിയുടെ രാഷ്​ട്രീയകാര്യസമിതി യോഗത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. സഞ്​ജയ്​ സിങ്​, സുശീൽ ഗുപ്​ത, എൻ.ഡി ഗുപ്​ത എന്നിവരാണ്​ രാജ്യസഭ തെരഞ്ഞെടുപ്പിൽ ആം ആദ്​മി പാർട്ടിക്ക്​ വേണ്ടി മൽസരിക്കുന്നത്​.

Tags:    
News Summary - Dear Arvind, Accept My Martyrdom, But Don't Play With My Body': Kumar Vishwas on AAP's RS Nominees-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.