Posted On
date_range Updated On
date_range കോവിഡ്: മരിച്ചവര്‍ തിരിച്ചുവരില്ല; കണക്കെടുക്കുന്നതില്‍ കാര്യമില്ല -ഹരിയാന മുഖ്യമന്ത്രി
ചണ്ഡീഗഢ്: കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്നും മരിച്ചവര്‍ തിരിച്ചുവരില്ലെന്നുമുള്ള പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. തന്റെ സംസ്ഥാനത്തെ കോവിഡ് മരണങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുമ്പോഴായിരുന്നു ഖട്ടറിന്റെ വിവാദ പ്രസ്താവന.
മരണ സംഖ്യ കൂടുതലാണോ കുറവാണോ എന്ന് കണക്കെടുക്കുന്നതില്‍ കാര്യമില്ല. കോവിഡ് ഭേദമാകുന്നവരെക്കുറിച്ച് ആരും പറയുന്നില്ല -ഖട്ടര്‍ പറഞ്ഞു.
ഓക്‌സിജന്‍ ഇല്ലാത്തത് മൂലം സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ അഞ്ച് മരണങ്ങളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.