ജയ്സൽമീർ: രാജസ്ഥാനിലെ ജയ്സൽമീറിൽ നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ഡസൻകണക്കിന് പശുക്കളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കിടയിൽ പശുക്കളുടെ ശവങ്ങൾ അളിഞ്ഞും അസ്ഥികൂടങ്ങളായും കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
രാജ്യത്ത് പശുവിന്റെ പേരിൽ അക്രമങ്ങൾ നടക്കുമ്പോൾ, അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ 'വ്യാജ പശുസ്നേഹമാണ്' തുറന്നുകാട്ടുന്നതെന്ന് നെറ്റിസൺസ് വിമർശിക്കുന്നു. കന്നുകാലികളുടെ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ ചുമതലപ്പെട്ട സ്വകാര്യ കരാറുകാർ, അവ ശാസ്ത്രീയമായി കുഴിച്ചുമൂടുന്നതിന് പകരം തുറസ്സായ സ്ഥലത്ത് തള്ളുന്നത് പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്നുണ്ട്.
അടുത്തിടെ പ്രദേശത്ത് 'ബൊട്ടുലിസം' പോലുള്ള രോഗം പടർന്നുപിടിച്ച് അഞ്ഞൂറിലധികം പശുക്കൾ ചത്തിരുന്നു. ഇത് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ കൂടുതൽ അനാസ്ഥ ഉണ്ടായി. പശുസംരക്ഷണത്തിന് വലിയ മുൻഗണന നൽകുന്ന രാജസ്ഥാൻ സർക്കാർ, കന്നുകാലികൾ കൂട്ടത്തോടെ ചത്തു വീഴുമ്പോൾ തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം രാഷ്ട്രീയ നിരീക്ഷകരും ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.