കെജ്​​രിവാളി​െൻറ സമരം അഞ്ചാം ദിവസത്തിലേക്ക്​

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ​െലഫ്​. ഗവർണറുടെ വീട്ടിൽ നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുന്നു. സമരം നടത്തുന്നവരിൽ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ​െജയിൻ തുടങ്ങിയവർ നിരാഹാര സമരത്തിലാണ്​. കെജ്​രിവാളി​​​െൻറയും മന്ത്രിമാരുടെയും ആരോഗ്യസ്ഥിതി സംബന്ധിച്ച്​ അഭ്യൂഹങ്ങൾ ശക്​തമാക്കി നാല്​​ ആംബുലൻസുകൾ ലെഫഗവർണറുടെ വസതിയിലെത്തിയിട്ടുണ്ട്​. ലെഫ്​. ഗവർണറുടെ വീട്ടിലെത്തിയ ഡോക്​ടർമാർ മന്ത്രിമാരുടെ ആരോഗ്യനില പരിശോധിച്ചു.

 നാല്​ മാസമായി എ.എ.പി സർക്കാറിനോട്​ ഡൽഹി ​െഎ.എ.എസ്​ ഉദ്യോഗസ്ഥർ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക. വീട്ടുപടിക്കൽ റേഷൻ എന്ന പദ്ധതിക്ക്​ അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ കെജ്​രിവാളും മന്ത്രിമാരും ലെഫ്​.​ഗവർണറുടെ ഒാഫീസിൽ സമരം തുടങ്ങിയത്​.

Tags:    
News Summary - On Day 5 Of Arvind Kejriwal Sit-In, Ambulances Trigger Panic In AAP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.