ചണ്ഡിഗഢ്: ദേര സച്ചാ സൗധയുടെ ആസ്ഥാനത്ത് രണ്ടാം ദിവസവും പൊലീസ് പരിശോധന തുടരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനയിൽ അധികൃതമായി സ്ഫോടക വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറി കണ്ടെത്തി. 80 കാർട്ടൻ സ്ഫോടക വസ്തു ശേഖരം ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്നാൽ പടക്കങ്ങൾ നിർമിക്കുന്നതിനായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്ന വിശദീകരണമാണ് ദേര സച്ചായുടെ പ്രവർത്തകർ നൽകുന്നത്. സ്ഫോടക വസ്തുക്കളുടെ സ്വഭാവത്തെ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി ഫോറൻസിക് വകുപ്പുമായി ബന്ധപ്പെടുമെന്നും അധികാരികൾ അറിയിച്ചു.
ദേര സച്ചായുടെ ആസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെത്തിയിരുന്നു. പാരാമിലട്ടറിയുടെ സഹായത്തോടെ വൻ പൊലീസ് സന്നാഹമാണ് സിർസയിലെ ഗുർമീതിെൻറ ആസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധനയുടെ പശ്ചാത്തലത്തിൽ സിർസയിലെ പല സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.