ഡാർജിലിങ്ങിൽ ഇന്നുമുതൽ അനിശ്ചിതകാല ബന്ദ്​

ഡാർജിലിങ്​: ഡാർജിലിങ്​ താഴ്​വര വീണ്ടും സംഘർഷങ്ങളിലേക്ക്​ നീങ്ങുകയാണെന്ന സൂചന നൽകി ഗൂർഖലാൻഡ്​​ ജനമുക്​തി മോർച്ച മേഖലയിൽ ഇന്നുമുതൽ അനിശ്ചിതകാല ബന്ദിന്​ ആഹ്വാനം ചെയ്​തു. സർക്കാർ ഒാഫിസുകൾ, ബാങ്കുകൾ ത​ുടങ്ങിയവ തിങ്കളാഴ്​ച മുതൽ പ്രവർത്തി​ക്കില്ലെന്നാണ്​ സൂചന. ടൂറിസ്​​റ്റുകളോട്​ സംസ്​ഥാനം വിട്ടുപോകാൻ സംഘടന ആഹ്വാനം ചെയ്​തിട്ടുണ്ട്​. പ്രത്യേക ഗൂർഖലാൻഡ്​​ സംസ്ഥാനത്തിനായി ഡാർജിലിങ്ങിൽ പ്രക്ഷോഭം നടത്തുന്ന സംഘടനയാണ്​ ഗൂർഖലാൻഡ്​​ ജനമുക്​തി മോർച്ച.

സംസ്ഥാനത്ത്​ ബംഗാളി ഭാഷ നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയാണ്​​ ഡാർജിലിങ്​ മേഖലയിൽ പ്രക്ഷോഭം ശക്​തമായത്​. ബംഗാളി നിർബന്ധിതമാക്കില്ലെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരു​െന്നങ്കിലും പ്രക്ഷോഭകർ ഇത്​ മുഖവിലക്കെടുക്കാൻ തയാറായിരുന്നില്ല. വ്യാഴാഴ്​ച സംഘടന നടത്തിയ പ്രക്ഷോഭം അക്രമാസക്​തമായിരുന്നു. പ്രക്ഷോഭകർ ​പൊലീസിനെതിരെ കല്ലെറിയുകയും ബോംബെറിയുകയും ചെയ്​തു. ഡസൻകണക്കിന്​ പൊലീസ്​ വാനുകളും പ്രക്ഷോഭകർ തകർത്തു. എന്നാൽ, ഇതിനിടയിലും മുഖ്യമന്ത്രി മമത ബാനർജി ത​​​​െൻറ മന്ത്രിസഭയോഗം​ ഡാർജിലിങ്ങിൽ നടത്തി. 44 വർഷങ്ങൾക്ക്​ ശേഷമാണ്​ രാജ്​ഭവനിൽ ബംഗാൾ മന്ത്രിസഭയോഗം നടക്കുന്നത്​.

Tags:    
News Summary - Darjeeling Bandh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.