ദേശീയ ചലച്ചി​​ത്ര മേള: സുവര്‍ണമയൂരം 'ഇന്‍ റ്റു ദ ഡാര്‍ക്ക്‌നെസി'ന്‌

പനജി: 51ാമത് ദേശീയ ചലച്ചിത്രമേളയില്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള 'ഇന്‍ റ്റു ദി ഡാര്‍ക്ക്നെസ്' (സംവിധാനം-ആന്‍ഡേന്‍ റഫേൻ) മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം കരസ്​ഥമാക്കി. മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം 'ദി സൈലന്‍റ്​ ഫോറസ്റ്റ്' എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ ഷെൻ നീൻ കോ നേടി. അതേ ചിത്രത്തിലെ അഭിനയത്തിന് ഷൂവാൻ ലിയു മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ഐ നെവര്‍ ക്രൈ' എന്ന ചിത്രത്തിലെ അഭിനയത്തിന് പോളിഷ്​ താരം സോഫിയ സ്റ്റവേയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നവാഗത സംവിധായകന്‍ 'വാലന്‍റീനേ' എന്ന ബ്രസീലിയന്‍ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി.

ആസാമീസ്​ സംവിധായകൻ ക്രിപാല്‍ കലിതയുടെ 'ബ്രിഡ്ജ്', കാമന്‍ കവ്​ലെവ്​ സംവിധാനം ചെയ്ത ബൾഗേറിയന്‍ ചിത്രം 'ഫെബ്രുവരി' എന്നിവ പ്രത്യേക ജൂറി പരാമര്‍ശം നേടി. എസി.എഫ്.ടി യുനെസ്‌കോ ഗാന്ധിപുരസ്‌കാരം ഫലസ്തീന്‍ സംവിധായകന്‍ അമീന്‍ നയേഫ ഒരുക്കിയ '200 മീറ്റേഴ്‌സ്' എന്ന ചിത്രത്തിന് ലഭിച്ചു.

Tags:    
News Summary - Danish film 'Into the Darkness' wins Golden Peacock award at IFFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.