ന്യൂഡൽഹി: ഇന്ത്യൻ ദേശീയതയുടെ പൈതൃകവും പ്രതീകവുമായ ചെേങ്കാട്ടയുടെ പരിപാലനം കേന്ദ്ര സർക്കാർ സ്വകാര്യ കുത്തകക്ക് കൈമാറി. ഡാൽമിയ ഭാരത് ഗ്രൂപ്പിനാണ് അഞ്ചു വർഷത്തേക്ക് െചേങ്കാട്ട പരിപാലിക്കാനുള്ള 25 കോടി രൂപയുടെ കരാർ നൽകിയത്. ജി.എം.ആർ സ്പോർട്സ്, ഇൻഡിഗോ എയർലൈൻസ് എന്നിവരെ പിന്തള്ളിയാണ് ഡാൽമിയ കരാർ കൈക്കലാക്കിയത്.
ഏപ്രിൽ ഒമ്പതിന് ധാരണപത്രത്തിൽ ഒപ്പിെട്ടങ്കിലും വിനോദസഞ്ചാര മന്ത്രാലയം 25നാണ് കരാർ പരസ്യമാക്കിയത്. കോട്ടയുടെ പരിസരങ്ങളിലും സാംസ്കാരിക പരിപാടികളിലും കമ്പനി ബ്രാൻഡ് പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനും പരസ്യം നൽകാനും ഡാൽമിയക്ക് സാധിക്കും. കോട്ട പരിപാലിക്കുന്നത് കമ്പനിയാണെന്ന ബോർഡും ചെേങ്കാട്ടയിൽ സ്ഥാപിക്കാം. കേന്ദ്ര വിനോദസഞ്ചാര, സാംസ്കാരിക മന്ത്രാലയവും ആർക്കിയേളാജിക്കൽ സർവേ ഒാഫ് ഇന്ത്യയുമാണ് കരാറിൽ ഒപ്പിട്ടത്.
കോട്ടയുടെ പരിസരത്തും മറ്റും വ്യാപാര പരിപാടികൾ സംഘടിപ്പിക്കാനുള്ള അവകാശവും കമ്പനിക്കാണ്. കുടിവെള്ള വിതരണവും വിശ്രമ ബെഞ്ച് സ്ഥാപിക്കലും ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും കരാറിലുണ്ട്. അഞ്ചു വർഷത്തേക്കാണ് കരാർ എങ്കിലും സംയുക്ത ധാരണയുടെ അടിസ്ഥാനത്തിൽ നീട്ടാം. കമ്പനി കോട്ടയിൽ നടത്തുന്ന പ്രവൃത്തികൾക്കെതിരെ പുരാവസ്തുവകുപ്പിൽനിന്നോ ഡൽഹി കലക്ടറിൽനിേന്നാ എതിർപ്പുണ്ടായാൽ ‘സംരക്ഷണം’ നൽകാനും വ്യവസ്ഥയുണ്ട്. മേയ് 23 മുതൽ പണി തുടങ്ങാനാണ് കമ്പനിയുടെ തീരുമാനം.
അതിനിടെ, ആഗസ്റ്റ് 15ന് നരേന്ദ്ര മോദിക്ക് പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സ്വാതന്ത്ര്യദിന പ്രസംഗം നടത്താനും ദേശീയപതാക ഉയർത്താനും ജൂലൈയിൽ കോട്ട സുരക്ഷ ഏജൻസികൾക്ക് കൈമാറും. സ്വാതന്ത്ര്യദിനാഘോഷ ശേഷമാവും കരാർ പ്രകാരമുള്ള പണി തുടങ്ങുക.
വിനോദ സഞ്ചാര മന്ത്രാലയം കഴിഞ്ഞവർഷം ആരംഭിച്ച ‘ഒരു പൈതൃകം ഏറ്റെടുക്കൂ’ പദ്ധതിയുടെ ഭാഗമായാണ് പൈതൃക സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സ്വകാര്യ സംരംഭകരെ കേന്ദ്രം ക്ഷണിച്ചത്. താജ്മഹൽ, രാജസ്ഥാനിലെ ചിറ്റേഗാർ കോട്ട, മെഹ്റോളി ആർക്കിയേളാജിക്കൽ പാർക്ക്, ഗോൽ ഗുംബാസ് എന്നിവയുടെ പരിപാലനത്തിനും വിനോദഞ്ചാര മന്ത്രാലയം സംരംഭകരെ ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.