Posted On
date_range Updated On
date_range ശുചീകരണ തൊഴിലാളികൾക്ക് ക്ഷേത്രത്തിലെ വെള്ളം വിലക്കി; യു.പിയിൽ ദലിത് പ്രതിഷേധം
മുസഫർനഗർ: യു.പിയിലെ ഷാംലി ജില്ലയിൽ ശുചീകരണ തൊഴിലാളികൾക്കു ക്ഷേത്രത്തിലെ വെള്ള ം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ദലിതരുടെ പ്രതിഷേധം. താന ഭവൻ ടൗണിലെ ക്ഷേത്രത്തിനു പുറത്തെ ഓവുചാൽ വൃത്തിയാക്കുന്നതിനിടെ ദാഹമകറ്റാൻ ക്ഷേത്ര വളപ്പിനകത്തെ ഹാൻറ്പമ്പിൽനിന്ന് വെള്ളം എടുക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തടയുകയായിരുന്നു.
ഇവെര പുറത്താക്കി ക്ഷേത്രത്തിെൻറ കവാടം അടക്കുകയും ചെയ്തു. വാൽമീകി ജാതിക്കാരാണ് ശുചീകരണ തൊഴിലാളികൾ. പൂജാരിക്കെതിരെ കേസെടുക്കണമെന്നാവശ്യെപ്പട്ട് നിരവധി പേർ പ്രതിഷേധ പ്രകടനം നടത്തി. പൊലീസെത്തി അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയതിനുശേഷമാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.