ചെന്നൈ: ശ്മശാനത്തിന് ചുറ്റുമുള്ള പുറേമ്പാക്ക് ഭൂമി മേൽജാതിക്കാർ കൈയേറി വേലിനി ർമിച്ച് അടച്ചിട്ടതിനെ തുടർന്ന് ദലിത് വയോധികെൻറ മൃതദേഹം പാലത്തിൽനിന്ന് ക യർകെട്ടി പുഴയിലിറക്കി. ഏറെ ഒച്ചപ്പാടായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർ ട്ട് നൽകാൻ വെല്ലൂർ ജില്ല കലക്ടർ എ. ഷൺമുഖ സുന്ദരം ഉത്തരവിട്ടു.
വാണിയമ്പാടി നാരായണിപുരം ആദിദ്രാവിഡ കോളനിയിലെ എൻ. കുപ്പെൻറ (60) മൃതദേഹത്തോടാണ് വെള്ളാള കൗണ്ടർ-വണ്ണിയർ വിഭാഗങ്ങളിൽപെട്ട തദ്ദേശവാസികൾ അനാദരവ് കാണിച്ചത്. തങ്ങളുടെ കൃഷിയിടത്തിലൂടെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. തുടർന്നാണ് പാലാർ നദിക്കുകുറുകെ നിർമിച്ച 20 അടി ഉയരത്തിലുള്ള പാലത്തിൽനിന്ന് കയർകെട്ടി താഴേക്കിറക്കിയത്.
പിന്നീട് ഇവിടെനിന്ന് കുറച്ചകലെയുള്ള ശ്മശാനത്തിൽ കൊണ്ടുപോയി സംസ്ക്കരിക്കുകയായിരുന്നു. പാലത്തിൽനിന്ന് മൃതദേഹം കെട്ടിയിറക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വിഡിയോക്ക് കടപ്പാട്: ഇന്ത്യ ടുഡേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.