പൊലീസിനെതിരെ പ്രതിഷേധിച്ച് ദലിത് കുടുംബം ബുദ്ധമതം സ്വീകരിച്ചു

കോട്ട: രാജസ്ഥാനിൽ പന്ത്രണ്ടംഗ ദലിത് കുടുംബം ബുദ്ധമതം സ്വീകരിച്ചു. കുടുംബാംഗങ്ങളിലൊരാളെ കൈയേറ്റം ചെയ്ത കേസിൽ ഗ്രാമമുഖ്യയുടെ ഭർത്താവിനെതിരെ നടപടിയെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കൂട്ടമതംമാറ്റം.

എന്നാൽ, അനാസ്ഥ സംബന്ധിച്ച ആരോപണം പൊലീസ് നിഷേധിച്ചു. കൈയേറ്റം സംബന്ധിച്ച പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തിരുന്നതാണ്. എന്നാൽ, ഗ്രാമമുഖ്യയുടെ ഭർത്താവ് സംഭവം ഒത്തുതീർപ്പാക്കാനാണ് എത്തിയതെന്ന് വ്യക്തമായതിനാലാണ് കേസെടുക്കാതിരുന്നത്.

ഗ്രാമമുഖ്യയുടെ ഭർത്താവി​നെതിരെ തെളിവ് ലഭിച്ചാൽ കേസെടുക്കുമെന്ന് ബരാൻ എസ്.പി. കല്യാൺമാൽ മീണ വ്യക്തമാക്കി. 

Tags:    
News Summary - Dalit family converted to Buddhism in protest against the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.