പിൻഗാമിയെ അനുയായികൾ തീരുമാനിക്ക​െട്ട –ദലൈലാമ

തവാങ്: അടുത്ത ദലൈലാമയെ അനുയായികൾ തീരുമാനിക്കെട്ടയെന്ന് ദലൈലാമ. അരുണാചൽ പ്രദേശിലെ തവാങ് സന്ദർശിക്കുന്നതിനിടെ അനുയായികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ത​െൻറ പിൻഗാമിയെക്കുറിച്ച് അറിയില്ല. അടുത്ത ദലൈലാമ സ്ത്രീ ആയിരിക്കുമോ എന്ന ചോദ്യത്തിന് ആവാം എന്നായിരുന്നു മറുപടി. ത​െൻറ സന്ദർശനത്തെ രാഷ്ട്രീയവത്കരിക്കാൻ ചൈന ശ്രമിച്ചതായി ദലൈലാമ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചൈനയിലെ ജനങ്ങൾക്ക് സർക്കാർ തെറ്റായ വിവരങ്ങളാണ് നൽകുന്നത്. അവരെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു. ചൈനയിലെയും തിബത്തിലെയും ഭൂരിപക്ഷം ജനങ്ങളും ത​െൻറ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അനുവാദം കിട്ടിയാൽ ഇനിയും ചൈനയിൽ പോകും. മതസൗഹാർദത്തി​െൻറയും ജനാധിപത്യത്തി​െൻറയും യഥാർഥ മുഖമാണ് ഇന്ത്യ. കർഷകരുടെ വികസനത്തിനുവേണ്ടി ഏെറ പ്രയത്നിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ പുതിയ നയങ്ങളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾക്കിടെ തവാങ്ങിലെത്തിയ ദലൈലാമക്ക് വൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയത്. കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - dalai lama successor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.