റിമാൽ ചു​ഴ​ലി​ക്കാ​റ്റ് 135 കിലോമീറ്റർ വേഗതയിൽ കരതൊടും; കനത്ത ജാഗ്രതാ നിർദേശം, കൊൽക്കത്തയിൽ വിമാന സർവീസുകൾ നിർത്തിവച്ചു

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട റിമാൽ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് ക​ര​തൊ​ടും. 110 മു​ത​ൽ 135 കീ​ലോ​മി​റ്റ​ർ വേ​ഗ​ത​യി​ലാ​കും കാ​റ്റ് ക​ര​തൊ​ടാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ശ്ചി​മ ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. വ​ട​ക്ക് - കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്, ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ, തീരദേശ ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മറ്റ് ചില ഭാഗങ്ങൾ എന്നിവയെ സാരമായി ബാധിക്കും. എ​ന്നാ​ൽ, കാ​റ്റ് കേ​ര​ള​ത്തി​നെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. കാ​റ്റി​ന്‍റെ ശ​ക്തി ചൊ​വ്വാ​ഴ്ച​യോ​ടെ കു​റ​യും. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. മുന്നറിയിപ്പ് സമയങ്ങളിൽ ആളുകൾ വീട്ടിൽ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് കണക്കിലെടുത്ത് കൊൽക്കത്ത വിമാനത്താവളം ഞായറാഴ്ച മുതൽ 21 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവച്ചതായി അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഈ മൺസൂണിന് മുമ്പുള്ള ആദ്യ ചുഴലിക്കാറ്റാണ് ‘റിമാൽ’ . ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന സമ്പ്രദായമനുസരിച്ച്, ‘റിമാൽ’ എന്നാൽ അറബിയിൽ ‘മണൽ’ എന്നാണ് അർത്ഥമാക്കുന്നത്.

Tags:    
News Summary - Cyclone Remal to make landfall tonight at 135 kmph; Bengal, northeast and Bangladesh on high alert: 10 points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.