‘പെയ്തി’ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്; ഒമ്പത് ജില്ലകളിൽ ജാഗ്രത

അമരാവതി: കനത്ത നാശം വിതച്ച ഗജക്ക് പിന്നാലെ ‘പെയ്തി’ ചുഴലിക്കാറ്റ് ആന്ധാ പ്രദേശ് തീരത്തേക്ക് അടുക്കുന്നതായി റിപ്പോർട്ട്. ആന്ധ്രയിലെ കാക്കിനഡയിൽ ഇന്ന് ചുഴലിക്കാറ്റ് എത്തിച്ചേരുമെന്ന് ഇന്ത്യൻ െമറ്റീയോറോളജിക്കൽ വകുപ്പ ് (ഐ.എം.ഡി) അറിയിച്ചു.

ചുഴലിക്കാറ്റിന് മുന്നോടിയായി ഒമ്പത് ജില്ലകളിൽ റിയൽ ടൈം ഗവേർണൻസ് സൊസൈറ്റി ജാഗ്രതാ മുന് നറിയിപ്പ് നൽകി. വിശാഖപട്ടണം, കിഴക്കൻ ഗോദാവരി, പടിഞ്ഞാറൻ ഗോദാവരി, കൃഷ്ണ, തീരദേശ ആന്ധ്രയിലെ ഗുണ്ടൂർ ജില്ല, പുതുച്ചേരിയിലെ യാനം ജില്ല എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ദേശീയ, സംസ്ഥാന ദുരിത പ്രതികരണ സേനകൾ ഏത് പ്രതിസന്ധിയെയും നേരിടാൻ ഒരുങ്ങിയിട്ടുണ്ട്.

തീരദേശ ആന്ധ്ര, വടക്കൻ തമിഴ്നാട്, ഒഡീഷ, ഝാർഖണ്ഡ്, തെക്കൽ ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. കാലാവസ്ഥ പ്രതികൂലമാണെന്നും തെക്കൻ ആന്ധ്ര, വടക്കൻ തമിഴ്നാട്, തീരദേശ പുതുച്ചേരി എന്നീ മേഖലകളിൽ ശക്തമായ കാറ്റിനും ചെറിയ രീതിയിൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകി.

റോഡുകൾ, കുടിലുകൾ, വൈദ്യുതി, വൈദ്യുതി കമ്പികൾ, മരങ്ങൾ, നെൽപാടങ്ങൾ, വാഴ, പപ്പായ കൃഷികൾ എന്നിവ നശിക്കാൻ സാധ്യതയുണ്ടെന്നും ഐ.എം.ഡി അധികൃതർ അറിയിച്ചു.

ന്യൂനമർദത്തെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ആന്ധ്രാ, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചിരുന്നു.


Tags:    
News Summary - Cyclone Phethai Cyclone Gaja -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.