ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന് തീവ്രത കൂടുന്നു; മോക്ക ചുഴലിക്കാ​റ്റായി മാറുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരുത്താർജ്ജിക്കുന്നു. വെള്ളിയാഴ്ചയോടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററാവുകയും തീവ്രത കൂടി മോക്ക ചുഴലിക്കാറ്റാവുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്ക് ആൻഡമാൻ കടലിനും സമീപത്തായാണ് തിങ്കളാഴ്ച ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. മെയ് 10 ഓടെ മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. മെയ് 12ഓടെ ബംഗ്ലാദേശ്, മ്യാൻമർ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴക്ക് കാരണമായേക്കും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

അതേസമയം, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 12 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ തീരങ്ങളിലേക്കും കടലിലേക്കുമുള്ള വിനോദ സഞ്ചാരപ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Cyclone Mocha may intensify into severe storm by May 12, says IMD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.