പുതിയ രൂപയില്ല; പിതാവ് ചുമന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ബാലന്‍ മരിച്ചു

ജമ്മു: 29,000 രൂപ കൈയിലുണ്ടായിട്ടും രോഗിയായ മകന് ചികിത്സ ലഭ്യമാക്കി രക്ഷിക്കാന്‍ യുവാവിനായില്ല. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആരും തയാറാകാതിരുന്നതോടെയാണ് ജമ്മു-കശ്മീരിലെ സാംബ ജില്ലക്കാരനായ മുഹമ്മദ് ഹാറൂന്‍ സുഖമില്ലാത്ത മകനെയുമേന്തി 30 കിലോമീറ്റര്‍ താണ്ടേണ്ടിവന്നത്. എന്നിട്ടും ഏറ്റവുമടുത്തുള്ള ആശുപത്രിയിലത്തെുംമുമ്പ് ബാലന്‍ മരിക്കുകയും ചെയ്തു.

ടാക്സിക്കായി സമീപിച്ചെങ്കിലും പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ഡ്രൈവര്‍ തയാറാകാത്തതുകൊണ്ടാണ് കുന്നും മലയും നിറഞ്ഞ വഴിയിലൂടെ ഹാറൂനിന് രണ്ടാം ക്ളാസുകാരനായ മുനീറിനെയുമെടുത്ത് നടക്കേണ്ടിവന്നത്. നവംബര്‍ 14നാണ് മുനീറിന് സുഖമില്ലാതായത്. ആദ്യദിവസം വീട്ടുകാര്‍ പച്ചമരുന്നുകള്‍ നല്‍കി. മന്‍സാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ചില്ലറയായി തന്‍െറ കൈയില്‍ 150 രൂപയേ ഉള്ളൂവെന്ന് ഹാറൂന്‍ കണ്ടത്തെുന്നത്.

പിന്നെയുള്ള 29,000 രൂപ അസാധുവായ 500ന്‍െറയും 1000ത്തിന്‍െറയും നോട്ടുകളായാണ്. രൂപയുമായി തനിക്ക് അക്കൗണ്ടുള്ള രണ്ട് ബാങ്കുകളെ സമീപിച്ചെങ്കിലും മാറ്റിയെടുക്കാനായില്ല. ബാങ്കുകളിലേക്ക് നടത്തിയ യാത്രക്ക് ആകെയുള്ള ചില്ലറ ചെലവാകുകയും ചെയ്തു. തുടര്‍ന്ന് ഹാറൂന്‍ മകനെയും ചുമന്ന് ഭാര്യക്കൊപ്പം യാത്ര തുടങ്ങി. ഒരു വാന്‍ ഡ്രൈവറെ കണ്ടെങ്കിലും പഴയ നോട്ടുകള്‍ സ്വീകരിക്കില്ളെന്ന് അയാള്‍ പറഞ്ഞു.
ഗ്രാമത്തിലെ എളുപ്പവഴികള്‍ താണ്ടി ദമ്പതികള്‍ ഡോക്ടറുടെ അടുത്തത്തെിയെങ്കിലും മകന്‍ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.
ഹാറൂന്‍ തങ്ങളോട് അടിയന്തര സാഹചര്യം പറഞ്ഞിരുന്നെങ്കില്‍ നോട്ടുകള്‍ മാറ്റിനല്‍കുമായിരുന്നെന്നാണ് രണ്ട് ബാങ്കുകളിലെയും മാനേജര്‍മാര്‍ പ്രതികരിച്ചത്.

Tags:    
News Summary - currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.