Posted On
date_range Updated On
date_range കശ്മീരിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ന്യൂഡൽഹി: കശ്മീരിലെ സി.ആർ.പി.എഫ് അസി. കമാൻഡൻറ് അരവിന്ദിനെ (33) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സർവിസ് തോ ക്കുപയോഗിച്ച് സ്വയം വെടിവെച്ചതായാണ് കരുതുന്നത്. അനന്തനാഗിലെ സദർ മേഖലയിൽ ഇദ്ദേഹം താമസിച്ചിരുന്ന വീട്ടിലായിരുന്നു മൃതദേഹം. കോയമ്പത്തൂർ സ്വദേശിയായ അരവിന്ദ് 2014ലാണ് സർവിസിൽ പ്രവേശിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.