Posted On
date_range Updated On
date_range മുതല പിടിച്ച കുട്ടിക്കൊമ്പൻ -വിഡിയോ
മലാവി: വെള്ളം കുടിക്കുന്നതിനിടയിൽ മുതല പിടിച്ചാൽ ആനയായാലും നിസഹായനാവും. അത്തരത്തിലൊരു സംഭവമാണ് ആഫ്രിക്കൻ രാജ്യമായ മലാവിയിലെ ലിവോണ്ടെ നാഷണല്‍ പാര്‍ക്കില്‍ ഉണ്ടായത്. വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിലെ കുട്ടിക്കൊമ്പന്‍റെ തുമ്പിക്കൈയില്‍ തന്നെ കൂറ്റന്‍ മുതല കടിച്ചുതൂങ്ങി. മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടിക്കൊമ്പൻ പലവഴിയും നോക്കുന്നതിനിടെ കൂട്ടത്തിലുള്ള കൊമ്പനാന മുന്നോട്ട് വന്ന് മുതലയെ വിരട്ടി ഒാടിക്കുകയായിരുന്നു.
അലക്സാണ്ടർ മക്കാൻജ എന്നയാൾ സഫാരി ബോട്ടിലിരുന്ന് പകർത്തിയ വീഡിയോ ഏപ്രിൽ 11നാണ് സമൂഹമാധ്യത്തിലൂടെ ഷെയർ ചെയ്തത്. വീഡിയോ ഇതുവരെ 2.3 ലക്ഷം പേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.