പൊലീസിനുനേരെ വെടിയുതിർത്ത് കൊടും കുറ്റവാളിയെ സിനിമ സ്റ്റൈലിൽ രക്ഷപ്പെടുത്തി; ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കൊടും കുറ്റവാളിയെ പൊലീസിനെ ആക്രമിച്ച് കൂട്ടാളികൾ രക്ഷപ്പെടുത്തി. കുപ്രസിദ്ധ കുറ്റവാളി ഫജ്ജ എന്ന കുൽദീപാണ് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. കിഴക്കൻ ഡൽഹിയിൽ ജി.ടി.ബി ആശുപത്രി പരിസരത്ത് വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സിനിമ സ്െറ്റെലിൽ സംഭവം അരങ്ങേറിയത്.
ഡൽഹി പൊലീസിെൻറ മൂന്നാം ബറ്റാലിയെൻറ അകമ്പടിയോടെയായിരുന്നു കുൽദീപിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഈ സമയം സ്കോർപിയോ കാറിലും ബൈക്കിലുമായെത്തിയ അഞ്ചംഗ അക്രമിസംഘം പൊലീസിനുനേരെ വെടിയുതിർത്തശേഷം പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പൊലീസ് നടത്തിയ തിരിച്ചടിയിൽ അക്രമികളിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളെ പൊലീസ് പിടികൂടിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രക്ഷപ്പെട്ട കുൽദീപിനായി തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.