പണം കൊടുക്കാനുള്ള സ്​ത്രീക്ക്​ ക്രൂരമർദനം; ആറുപേർ അറസ്​റ്റിൽ

ഛണ്ഡി​ഗ​ഡ്​​: ക​ടം കൊ​ടു​ത്ത പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ത്ത​തി​ന്​ സ്​​ത്രീ​യെ ​വൈ​ദ്യു​തി​ക്കാ​ലി​ൽ കെ ​ട്ടി​യി​ട്ട്​ മ​ർ​ദി​ച്ച ക​ർ​ണാ​ട​ക​യി​ലെ സം​ഭ​വ​ത്തി​​െൻറ തു​ട​ർ​ച്ച​യാ​യി പ​ഞ്ചാ​ബി​ലും സ​മാ​ന സം​ഭ​വ ം. സ്​​ത്രീ​യെ ബെ​ൽ​റ്റ്​ കൊ​ണ്ട്​ അ​ടി​ച്ചും ച​വി​ട്ടി​യും വീ​ട്ടി​ൽ​നി​ന്ന്​ വ​ലി​ച്ചി​ഴ​ച്ച്​ മ​ർ​ദി​ക്കു​ന്ന​തി​​െൻറ വി​ഡി​യോ ദൃ​ശ്യ​മാ​ണ്​ പ​ഞ്ചാ​ബി​ലെ മു​ക്​​ത​സ​ർ ജി​ല്ല​യി​ൽ​നി​ന്ന്​ പു​റ​ത്തു​വ​ന്ന​ത്.

സു​രേ​ഷ്​ ചൗ​ധ​രി എ​ന്ന വ്യ​ക്​​തി​യി​ൽ​നി​ന്ന്​ ക​ടം വാ​ങ്ങി​യ 23,000 രൂ​പ തി​രി​ച്ച​ട​ക്കാ​ത്ത​തി​നാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ്​​ത്രീ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സു​രേ​ഷ്​ ചൗ​ധ​രി, രൂ​പ്​​ലാ​ൽ, സ​ണ്ണി ചൗ​ധ​രി, ഗു​ഢി, സേ​ഖു, ജെ​ബു എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ മ​ഞ്​​ജി​ത്​ സി​ങ്​ ദേ​ശി പ​റ​ഞ്ഞു.
Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.