വൈദ്യുതി നിരക്ക് വർധനക്കെതിരെ പുതുച്ചേരിയിൽ സി.പി.ഐ ധർണ

പുതുച്ചേരി: ലോക്​ഡൗണിനിടെ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധവുമായി സി.പി.ഐ. പാർട്ടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുതുച്ചേരി വൈദ്യുതി വകുപ്പ് ഓഫിസിനുമുന്നിൽ ധർണ നടത്തി.

ലോക്​ഡൗൺ കാരണം അവതാളത്തിലായ ബിസിനസ്​, വ്യവസായ സംരംഭങ്ങളെ വർധിപ്പിച്ച വൈദ്യുതി നിരക്ക്​ സാരമായി ബാധിക്കും. ലോക്​ഡൗൺ തിരിച്ചടിയിൽനിന്ന് കരകയറാൻ മൂന്ന് വർഷത്തിലധികം എടുക്കും. ഇതിനിടെ ജൂൺ മുതൽ പുതിയ നിരക്ക്​ പ്രാബല്യത്തിൽ വരുന്നത് അപമാനിക്കുന്നതിന്​ തുല്യമാണെന്ന്​ സി.പി.ഐ പുതുച്ചേരി യൂനിറ്റ് സെക്രട്ടറി എ.എം. സലീം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വർഷത്തിനിടയിലെ മൂന്നാമത്തെ വർധനയാണിതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വൈദ്യുതി രംഗത്തെ പരിഷ്കരണങ്ങളെയും പാർട്ടി എതിർത്തു. വൈദ്യുതി വകുപ്പിനെ സ്വകാര്യവത്​കരിക്കുന്ന നയം സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CPI stages protest against power tariff hike in Puducherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.