കാൻസറിനടക്കം ഗോമൂത്രം ഉപയോഗിക്കാൻ ശ്രമം തുടരുന്നു -ആരോഗ്യ സഹമന്ത്രി

കോയമ്പത്തൂർ: കാൻസർ അടക്കം രോഗങ്ങൾക്ക് ഗോമൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആയുഷ് മന്ത്രാലയം ഗൗരവപൂർവം ശ്ര മം നടത്തുകയാണെന്ന് ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. ഗോമൂത്രം ഒൗഷധങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന ്നുണ്ട്. കാൻസർ അടക്കം രോഗങ്ങൾക്ക് വിവധ തരം പശുക്കളുടെ ഗോമൂത്രം മരുന്നായി ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ ആയുഷ് മന്ത്രാലയം ഗൗരവപരമായി ശ്രമം നടത്തുകയാണ് -അശ്വിനി കുമാർ പറഞ്ഞു.

കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ലോകത്താകമാനം വെല്ലുവിളിയായി നിൽക്കുന്നു. ഇവ പൂർണമായി ഇല്ലാതാക്കാനാവില്ലെങ്കിലും നിയന്ത്രിക്കാൻ സാധിക്കും. ഈ ലക്ഷ്യം 2030 ഓടെ ഇന്ത്യ കൈവരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുഷ്മാൻ ഭാരത് പ്രധാന മന്ത്രി ജന ആരോഗ്യ യോജനയിൽ കാൻസർ ചികിത്സ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - cow-urine-to-be-used-in-medicines-and-treatment-of-cancer-health-minister-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.