Posted On
date_range Updated On
date_range കാൽലക്ഷം പേർക്ക്കൂടി കോവിഡ്; ഈ വർഷത്തെ ഏറ്റവും കൂടിയ പ്രതിദിന നിരക്ക്
ന്യൂഡൽഹി: ശനിയാഴ്ച രാജ്യത്ത് 24,882 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. 83 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധന കൂടിയാണിത്.
കഴിഞ്ഞ ഡിസംബർ 20ന് 26,624 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 140 പുതിയ മരണങ്ങൾ കൂടി ആയതോടെ ആകെ മരണസംഖ്യ 1,58,446 ൽ എത്തി. നിലവിൽ രോഗബാധിതരായി കഴിയുന്നവരുടെ എണ്ണം 2.02 ലക്ഷമാണ്.
ആകെ രോഗബാധയുടെ 1.74 ശതമാനമാണിത്. രോഗമുക്തി നിരക്ക് 96.82ലേക്ക് താഴുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.