Posted On
date_range Updated On
date_range കോവിഡ് വാക്സിൻ നിങ്ങളെ 'ബാഹുബലി'യാക്കും; എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്സിൻ നിങ്ങളെ ബാഹുബലിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
'വാക്സിൻ നിങ്ങളുടെ 'ബാഹു'(കൈയുടെ മേൽഭാഗം)വിൽ നൽകും. അവ സ്വീകരിച്ചവർ ബാഹുബലിയാകും' -മോദി പറഞ്ഞു.
രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടത്തിൽ 40 കോടി പേർ ബാഹുബലിയായി. അത് ഇനിയും മുന്നോട്ടുകൊണ്ടുപോകണം. മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കിയിരുന്നു. അതിനാൽ പാർലമെന്‍റിൽ അർഥവത്തായ ചർച്ചകൾ നടത്തണം -മോദി പറഞ്ഞു.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് പുറമെ എല്ലാവരും മറ്റു മാനദണ്ഡങ്ങൾ പാലിക്കണമെന്നും മോദി അഭ്യർഥിച്ചു.
പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.