ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്-19 ബാധിച്ച ഒരാൾകൂടി മരിച്ചു. ഇതോടെ മരണസംഖ്യ 31 ആയി. 24 മണിക്കൂറിനിടെ 12,863 സാമ്പിളുകൾ പരിശോധിച്ചതിൽ 527 പേർക്ക് രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതർ 3,550 ആയി ഉയർന്നു. നിലവിൽ വിവിധ ആശുപത്രികളിൽ 2,107 പേർ ചികിത്സയിലുണ്ട്. പത്തു ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. ചെന്നൈയിൽ മാത്രം 266 പേർക്ക് രോഗബാധയുണ്ടായി.
നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 1,724 ആയി ഉയർന്നു. ചെന്നൈയിൽ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരിൽ ഭൂരിഭാഗംപേരും കോയേമ്പട് മാർക്കറ്റ് ക്ലസ്റ്ററിൽപെട്ടവരാണ്.
ചെന്നൈ അണ്ണാ നഗർ പൊലീസ് ഡെപ്യൂട്ടി കമീഷണർ ഉൾപ്പെടെ നഗരത്തിലെ 30ഒാളം പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ചെന്നൈ ഒഴികെ മറ്റെല്ലാ നഗരങ്ങളിലും ജനത്തിരക്ക് അനുഭവപ്പെട്ടു. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത അരലക്ഷത്തോളം വരുന്ന മലയാളികൾ ഉൾപ്പെടെ അന്തർസംസ്ഥാനക്കാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികളുടെ കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.
അതിനിടെകോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട മദ്യഷാപ്പുകൾ മേയ് ഏഴു മുതൽ തുറക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.