Posted On
date_range Updated On
date_range രാജ്യത്ത് 88,600 പേർക്ക് കൂടി കോവിഡ്, 1124 മരണം; ആകെ രോഗികൾ 60 ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1124 പേർ കൂടി മരിച്ചു. ഇതോടെ ആകെ രോഗബാധിതർ 59,92,533 ആയും ആകെ മരണം 94,503 ആയും വർധിച്ചു.
9,56,402 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 49,41,628 പേർ രോഗമുക്തി നേടി.
2,69,535 പേർ നിലവിൽ ചികിത്സയിലുള്ള മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മുകളിൽ. കർണാടകയിൽ 1,01,801 പേരും ആന്ധ്ര പ്രദേശിൽ 65,794 പേരും യു.പിയിൽ 57,086 പേരും തമിഴ്നാട്ടിൽ 46,333 പേരും ചികിത്സയിലുണ്ട്.
7.12 കോടി സാംപിളുകൾ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. 9,87,861 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.